0

പണ്ഡിറ്റിനെ വളര്‍ത്തിയത് ചിത്രയും ശ്രീകുമാറും

സന്തോഷ് പണ്ഡിറ്റ് എന്ന 'സകലാവല്ലഭ'ന്റെ വളര്‍ച്ചയെ സഹായിച്ചത് യൂട്യൂബും പിന്നെ ആളെ കുരങ്ങുകളിപ്പിക്കുന്നതില്‍ ഹരം കണ്ടെത്തിയ ഒരു സംഘം ചെറുപ്പക്കാരുമാണ്. ആല്‍ബമോ, സീരിയലോ, സിനിമയോ എന്നുവിളിയ്ക്കാന്‍ പറ്റാത്ത 'കൃഷ്ണനും രാധയ്ക്കും' പാട്ടുപാടികൊടുത്തവര്‍ക്കും ഈ 'ജനപ്രീതി'യില്‍ ചെറുതല്ലാത്ത പങ്കുണ്ട്.

സാക്ഷാല്‍ എംജി ശ്രീകുമാറും കെഎസ് ചിത്രയും വിധുപ്രതാപുമടങ്ങുന്ന പാട്ടുകാര്‍ അറിഞ്ഞോ അറിയാതെയും പണ്ഡിറ്റിനുവേണ്ട വെള്ളവും വെളിച്ചവും നല്‍കുകയായിരുന്നു. പാട്ടുപാടാന്‍ അഡ്വാന്‍സ് വാങ്ങുമ്പോള്‍ അത് എവിടെ 'പ്രയോഗി'ക്കാനുള്ളതാണെന്ന് അറിയാന്‍ ശ്രമിക്കേണ്ടിയിരുന്നു. പാട്ടുപാടി അഭിനയിച്ച ദൃശ്യങ്ങള്‍ വല്ല പോണ്‍ ചിത്രങ്ങളുടെ ടൈറ്റില്‍ സോങായോ കോപ്രായങ്ങള്‍ കണ്ടു ക്ഷീണിക്കുന്ന കാണികള്‍ക്കുള്ള കോമിക് റിലീഫായോ വന്നാല്‍ മേല്‍പ്പറഞ്ഞ പാട്ടുകാര്‍ക്കു സഹിക്കുമായിരുന്നോ?

ചിത്രയെയും എംജിശ്രീകുമാറിനെയും പോലുള്ള പാട്ടുകാര്‍ വെറും കൂലിപ്പാട്ടുകാരായി തരംതാഴ്ന്നതുകൊണ്ടാണ് പണ്ഡിറ്റ് എന്ന 'ഓള്‍റൗണ്ടര്‍' ജനിച്ചത്. സന്തോഷ് പണ്ഡിറ്റുമായി പത്തുമിനിറ്റ് സംസാരിക്കുകയോ അയാള്‍ സംസാരിക്കുന്നത് കേള്‍ക്കുകയോ ചെയ്താല്‍ ഏതൊരാള്‍ക്കും അയാളെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കും. പിന്നെ നമ്മുടെ പാട്ടുകാര്‍ക്ക് എങ്ങനെ പറ്റി ഈ അക്കിടി?

സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി സിനിമയെടുത്തതിനെയല്ല കുറ്റം പറയുന്നത്. തീര്‍ച്ചയായും മൂല്യച്യുതി സംഭവിച്ച മലയാള സിനിമയുടെ ആവശ്യമാണ് പണ്ഡിറ്റ്. പക്ഷേ, അറിയാതെ ഇതിനു കാരണക്കാരായത് സിനിമയുമായി ഏറ്റവും അടുത്തു ബന്ധമുള്ള ചിലരാണെന്നതാണ് ഇതിലെ വിരോധാഭാസം.

|

0 Comments

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...

Copyright © 2009 Kodanadan Blog All rights reserved. Theme by Jal. | Bloggerized by Kodanadan.