0
പുതുയുഗപ്പിറവി; ഇന്ത്യ ഇനി സുകൃതരാജ്യം
പ്രിയപ്പെട്ടവരെ നമ്മേളേവരും ദിവസങ്ങളായി ഉറക്കമൊഴിച്ചു കാത്തിരുന്ന സുദിനം അങ്ങനെ വന്നു.ഇന്ത്യയുടെ അഭിമാനമായ നമ്മുടെയെല്ലാം രോമാഞ്ചമായ ഐശ്വര്യ റായി ബച്ചന്‍ പ്രസവിച്ചു.നമ്മുടെയെല്ലാം ആഗ്രഹം പോലെ തന്നെ അതൊരു പെണ്‍കുഞ്ഞാണ്.ഒരു നിമിഷം നമുക്കെല്ലാവര്‍ക്കും മൗനമായി എണീറ്റു നിന്ന് ദൈവത്തിനു നന്ദി പറയാം.നമ്മുടെ രാജ്യം അന്യം നിന്നുപോകുമെന്ന ആശങ്ക ഇനി വേണ്ട.ഐശ്യര്യയുടെ ദിവ്യശിശു ഇനി നമ്മുടെ മാനം കാക്കും.എത്രയോ ആഴ്ചകളായി പല്ലുതേപ്പും കുളിയുമില്ലാതെ സ്വന്തം വീട്ടിലേക്കൊന്ന് എത്തിനോക്കുക കൂടി ചെയ്യാതെ ഈ ചരിത്രപ്രസവം റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി അശുപത്രി വളപ്പില്‍ കാത്തുകിടക്കുകയായിരുന്ന ഇന്ത്യയിലെ വാര്‍ത്താചാനലുകള്‍ക്ക് മുന്നില്‍ നീണ്ടു നിവര്‍ന്ന് ഒരു സല്യൂട്ട്.
എന്റെ സന്തോഷം എങ്ങനെ അറിയിക്കണം എന്നെനിക്കറിയില്ല.ഐശ്വര്യ റായ് പ്രസവിച്ചെന്നും അതൊരു പെണ്‍കുഞ്ഞാണെന്നും ചാനലിലൂടെ പറഞ്ഞു കേട്ടപ്പോള്‍ എന്റെ ദേഹമാസകലം കുളിരുകോരിയിടുകയായിരുന്നു. പെട്ടെന്ന് എനിക്കൊന്നും കാണാന്‍ വയ്യാതായി. കണ്ണുതിരുമ്മിയപ്പോളാണ് മനസ്സിലായത് രണ്ടു കണ്ണുകളില്‍ നിന്നും കണ്ണീര്‍ച്ചാലുകള്‍.പെട്ടെന്ന് പരിസരങ്ങളിലുള്ള വീടുകളില് നിന്നും ആര്‍പ്പുവിളികളും ആരവങ്ങളും ഉയര്‍ന്നു.എവിടെ നിന്നോ വെടിക്കെട്ടു കേട്ടു തുടങ്ങി. ആഹ്ലാദസൂചകമായെന്ന പോലെ പ്രകൃതിപോലും തെളിഞ്ഞു നിന്നു. ഒരു ചെറുകാറ്റിനൊപ്പം പത്തുപന്ത്രണ്ട് വെള്ളരിപ്രാവുകള്‍ വീടിന്റെ മുന്നിലൂടെ പറന്നുപോയി.
ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയ്‍ക്ക് ഇനി വിരിമാറുയര്‍ത്തി നില്‍ക്കാം.അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്യന്‍ യൂണിയനിലും എന്തിന് ആഫ്രിക്കന്‍ വനാന്തരങ്ങളില്‍പ്പോലുമുള്ള പ്രവാസികള്‍ക്ക് ഇനി ഇന്ത്യ ഒരാവേശമായിരിക്കും.ഭാരതത്തിന്റെ പ്രൗഢമായ സാംസ്കാരികത്തനിമയും സ്‍ത്രീത്വത്തിന്റെ പൂര്‍ണതയും പ്രഖ്യാപിച്ചുകൊണ്ട് അങ്ങനെ ഐശ്യര്യ റായ് ലോകജനതയ്‍ക്കും ലോകമെങ്ങുമുള്ള സ്ത്രീകള്‍ക്കും മാതൃകയായിരിക്കുകയാണ്.ഐശ്വര്യ റായ് അഭിനയിച്ച മൂന്നു സിനിമകള്‍ കളിച്ചിട്ടുള്ള ഒരു തിയറ്ററിന്റെ അടുത്താണ് ഞാന്‍ താമസിക്കുന്നത് എന്നതില്‍ ഞാനഭിമാനിക്കുന്നു, സന്തോഷിക്കുന്നു.ഇന്ന് എനിക്ക് ഉറക്കമില്ലാത്ത രാത്രിയാണ്.സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യ ഇതുപോലെ തിളക്കമാര്‍ന്ന ഒരു നേട്ടം കൈവരിച്ചിട്ടില്ലെന്ന് ഞാന്‍ ഊന്നിയൂന്നി പറയുകയാണ്.
മരുമകള്‍ പ്രസവിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ച അമിതാഭ് ബച്ചന്റെ ആ ട്വീറ്റ് ഒരു ചരിത്രരേഖപോലെ ഞാന്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ്.വിവരം അറിഞ്ഞപ്പോഴേ ആ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ടും അഭി-ആഷിന്റെ (അങ്ങനെ വേണം പറയാന്‍)ചിത്രവും കൂടി ചുമ്മാ പത്തുപേര്‍ക്ക് ഫോര്‍വേഡ് ചെയ്തതേയുള്ളൂ.അദ്ഭുതമെന്നു പറയട്ടെ,ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒളിച്ചോടിപ്പോയ മൂത്ത അമ്മാവന്‍ തിരികെ വന്ന് കോളിങ് ബെല്ലടിച്ചു.ഇമെയില്‍ ഫോര്‍വേഡും അമ്മാവന്റെ വരവും തമ്മില്‍ ബന്ധമുണ്ടെന്നറിയാതെ പത്തു പേര്‍ക്കു കൂടി ഫോര്‍വേഡ് ചെയ്തപ്പോള്‍ രണ്ട് ഇന്‍ക്രിമെന്റോടു കൂടി എന്നെ പ്രമോട്ട് ചെയ്തതായി ഓഫിസില്‍ നിന്നു വിളിച്ചു പറഞ്ഞു.
സുഹൃത്തുക്കളെ,ഇത് കളിയല്ല,പുച്ഛിച്ചു തള്ളാവുന്ന ഒരു കാര്യമല്ല ഇത്.ഐശ്യര്യയുടെ പ്രസവത്തിന്റെ പ്രസക്തി അംഗീകരിക്കാത്തവര്‍ വന്ദിക്കണമെന്നില്ല പക്ഷെ നിന്ദിക്കരുത്.
പലരും കരുതുന്നതുപോലെ പ്രസവത്തോടെ അവസാനിക്കുന്നതല്ല ഈ ആഘോഷം. ഒരു കുഞ്ഞല്ല, പുതുയുഗമാണ് പിറന്നുവീണിരിക്കുന്നത്.അത്യപൂര്‍വമായ ഈ നേട്ടത്തില്‍ ലോകനേതാക്കന്‍മാര്‍ ഐശ്വര്യയെ അഭിനന്ദിച്ചുകൊണ്ടിരിക്കുകയാണ്.തൃപ്തിയായി, സന്തോഷമായി എന്നൊക്കെ പറയുമ്പോഴും എന്റെ മനസ്സ് കൂടുതല്‍ കൂടുതല്‍ ആഗ്രഹിക്കുകയാണ്. എപ്പോഴാണ് ആ കുഞ്ഞിന്റെ മുഖമൊന്നു കാണാന്‍ സാധിക്കുന്നത് ? ഉരുകുന്ന മനസ്സോടെ അതിനിനി എത്ര ദിവസം കാത്തിരിക്കണം.നമ്മുടെ ആഗ്രഹം ചാനലുകള്‍ കണ്ടില്ലെന്നു നടിക്കുമോ ? രാജ്യത്തിന്റെ ആവേശം അമിതാഭ് ബച്ചന്‍ കാണാതിരിക്കുമോ ?
സത്യത്തില്‍ ഇനിയാണ് ചാനലുകള്‍ ബച്ചന്‍ കുടുംബത്തിലേക്ക് ഡിഷ് ആന്റിന തിരിച്ചു വയ്‍ക്കേണ്ടത്.കൊച്ച് ആദ്യം ആരെയാണ് നോക്കിയത് ? ആദ്യം കേള്‍പ്പിച്ച ശബ്ദമേത് ? കൊച്ചിന് ഇടാനുള്ള പേരുകളുടെ ലിസ്റ്റ് ആര് തയ്യാറാക്കും ? ഇരുപത്തെട്ടുകെട്ട്, ചോറൂണ്,കാതുകുത്ത്….ദൂരദര്‍ശനോ മറ്റോ ഡിഡി ബച്ചന്‍ എന്ന പേരില്‍ ഒരു ചാനല്‍ തന്നെ തുടങ്ങുന്നതല്ലേ നല്ലത് ? ആ കുടുംബത്തിലെ ഓരോ ചലനവും അറിയാനാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍.ഞങ്ങളെ നിരാശരാക്കരുതേ ദുരദര്‍ശാ. സ്വകാര്യചാനലുകള്‍ എപ്പോഴും അവിടുത്തെ കാര്യങ്ങല്‍ തന്നെ പറയുന്നില്ല. ഇടയ്‍ക്കിടെ അവര്‍ വേറെ പല വാര്‍ത്തകളും കാണിച്ച് ഞങ്ങളെ വെറുപ്പിക്കുകയാണ്. അതുകൊണ്ടാണ് ഒരു ബച്ചന്‍ ചാനല്‍ തന്നെ വേണമെന്ന് ഞങ്ങള്‍ വാശി പിടിക്കുന്നത് ? തരുവോ ?
എല്ലാ ഇന്ത്യക്കാര്‍ക്കും ബച്ചനു കൊച്ചുണ്ടായതിന്റെ ഹാപ്പി ബര്‍ത്ത് ഡേ ആശംസിക്കുന്നു.അടുത്ത വര്‍ഷം മുതല്‍ ഈ ദിവസം പൊതു അവധി പ്രഖ്യാപിച്ച് ലോകപ്രസവദിനം ആയി ആഘോഷിക്കുമെന്ന് കേള്‍ക്കുന്നു. അതുപോലെ തന്നെ ഈ പ്രസവത്തോടെ ഇന്ത്യയുടെ മുന്നില്‍ തോറ്റുപോയ പാക്കിസ്ഥാന്‍ സാനിയ മിര്‍സയെ പെട്ടെന്നു ഗര്‍ഭിണിയാക്കി പാക്കിസ്ഥാനില്‍ കൊണ്ടുപോയി പ്രസവിപ്പിച്ച് പ്രതികാരം ചെയ്യാന്‍ ശൂഐബ് മാലികിനെ നിര്‍ബന്ധിക്കുന്നു എന്നും അഭ്യൂഹമുണ്ട്.നമുക്ക് കാണാം. അതാ തെരുവില്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.ചുരുങ്ങിയ സമയം കൊണ്ട് ആളുകള്‍ കൊടിതോരണങ്ങള്‍ കൊണ്ട് നഗരം അലങ്കരിച്ചു കഴിഞ്ഞു. എങ്ങും സംഗീതം,ഐശ്വര്യയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍. ഞാനും അങ്ങോട്ട് ചെല്ലട്ടെ,ഈ സുദിനത്തിന്റെ ആനന്ദം ആവോളം നുകരട്ടെ.ഹാപ്പി ആഷ്‍പുഷ് ഡേ !
കടപ്പാട്: ബെര്‍ളിത്തരങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ