കൊലവെറി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കൊലവെറി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
0

ജയചന്ദ്രന്‍ പ്രേക്ഷകരെ പറ്റിച്ചോ?

അമൃത ടിവിയിലെ സൂപ്പര്‍ സ്റ്റാര്‍ ദ അള്‍‌ട്ടിമേറ്റ് എന്ന റിയാലിറ്റി ഷോ കാണികളെ പൊട്ടന്മാരാക്കുകയാണെന്ന് പരക്കെ ആക്ഷേപം. പാവങ്ങളില്‍ പാവത്താനായ ഗായകന്‍ ജയചന്ദ്രനെ വച്ച് ഒരു സെന്‍സേഷണല്‍ രംഗമുണ്ടാക്കി പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ‘സൂപ്പര്‍ സ്റ്റാര്‍ ദ അള്‍‌ട്ടിമേറ്റി’ന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചു എന്നാണ് നെറ്റില്‍ പ്രചരിക്കുന്നത്.



അമൃത ടിവി അടുത്ത ദിവസം പ്രക്ഷേപണം ചെയ്യാന്‍ പോകുന്ന ‘സൂപ്പര്‍ സ്റ്റാര്‍ ദ അള്‍‌ട്ടിമേറ്റി’ന്റെ അടുത്ത എപ്പിസോഡിന്റെ പരസ്യമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ യൂസര്‍മാര്‍ ഉഴുതുമറിക്കുന്നത്. യൂട്യൂബില്‍ പ്രചരിക്കുന്ന ഈ പരസ്യം ഇനിപ്പറയും വിധമാണ് -
ഒരു മത്സരാര്‍ത്ഥി ധനുഷ് പാടിയ കൊലവെറിപ്പാട്ട് പാടാന്‍ തുടങ്ങുന്നു. കൊലവെറി കേള്‍ക്കുന്നതോടെ അസ്വസ്ഥനാകുന്ന ഗായകന്‍ ജയചന്ദ്രന്റെ മുഖമാണ് പിന്നീട് നമ്മള്‍ കാണുക. പാട്ട് തുടരുന്നു. ഉടന്‍, കയ്യുയര്‍ത്തി ‘ഇതാരാ പാടന്‍ പറഞ്ഞത്?, ഞാന്‍ പോണൂ’ എന്നും പറഞ്ഞ് എഴുന്നേല്‍ക്കുന്നു. അണിയറയില്‍ ‘സാറേ സാറേ പോകല്ലേ’ എന്ന കോറസ് ഉയരുന്നു. എന്നാല്‍ ‘അമൃതയിലെ പരിപാടിയില്‍ കൊലവെറി പാടാന്‍ പറ്റില്ല’ എന്നും പറഞ്ഞ് ജയചന്ദ്രന്‍ പുറത്തേക്ക് പോകുന്നു.

|
Related Posts Plugin for WordPress, Blogger...

Copyright © 2009 Kodanadan Blog All rights reserved. Theme by Jal. | Bloggerized by Kodanadan.