0
വിഷുക്കൈനീട്ടം
വീട്ടിലെ കാരണവരും മുതിര്‍ന്നവരും ഇളയവര്‍ക്ക് വിഷുദിനത്തില്‍ നാണയങ്ങള്‍ നല്‍കുന്നതിനെയാണ് വിഷുക്കൈനീട്ടം എന്ന് പറയുന്നത്.
വിഷുക്കണിയില്‍ താലത്തില്‍ വച്ച നാണയങ്ങളില്‍ നിന്നുമാണ് കൈനീട്ടം നല്‍കുന്നത്. രാവിലെ കണി കണ്ട ശേഷം കുളിച്ച് കോടി വസ്ത്രവും ധരിച്ചെത്തുന്ന കുട്ടികള്‍ മുതിര്‍ന്നവരുടെ മുമ്പില്‍ വിഷുക്കൈ നീട്ടത്തിനായി നിരനിരയായി നില്‍ക്കും.
വിഷുദിനത്തില്‍ കിട്ടുന്ന കൈനീട്ടമനുസരിച്ചായിരിക്കും ആ വര്‍ഷം ലഭിക്കുന്ന വരുമാനവും എന്നാണ് വിശ്വാസം. ദാനശീലരും ധനവാന്മാരുമായ കാരണവന്മാരില്‍ നിന്നും കൈനീട്ടം വാങ്ങുന്നത് വര്‍ഷം മുഴുവനും ഭാഗ്യം നല്‍കുമെന്നതിനാല്‍ കൈനീട്ടം വിഷുവിന് ഒഴിവാക്കുന്നതാണ്. കൈനീട്ടം നല്‍കുന്നതും വര്‍ഷം മുഴുവന്‍ കൈ ഒഴിയാതിരിക്കുന്നതിന് നല്ലതാണത്രെ.
കൈനീട്ടം നേടിക്കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഉത്സാഹത്തിമിര്‍പ്പാണ്. കമ്പിത്തിരിയും പടക്കങ്ങളുമായി പിന്നെ പടക്കം പൊട്ടിക്കലാണ്. മലബാറിലാണ് വിഷുവിനോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത്. വടക്കേ മലബാറില്‍ ''കണി കണിയേ.....എന്നാര്‍ത്തുവിളിച്ചുകൊണ്ട് കുട്ടികള്‍ വീടുകള്‍ തോറും കയറിയിറങ്ങും. വീട്ടിലെത്തുന്ന കുട്ടികള്‍ക്ക് അരി കൊണ്ടുണ്ടാക്കിയ കണിയപ്പം എന്ന പലഹാരം നല്‍കുകയും ചെയ്യും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ