0

ഓണക്കാല വെള്ളമടി

വര്ഷങ്ങളായി ചാംപ്യന്പട്ടം അലങ്കരിച്ചുകൊണ്ടിരുന്ന ചാലക്കുടി ബിവറേജസ് ടീമിനെ ഒരു കൊടുവാളകലത്തിലാക്കി അഖിലകേരള ഓണക്കാല വെള്ളമടി മല്സരത്തില്കരുനാഗപ്പള്ളി ബിവറേജസ് ടീം ട്രോഫി കരസ്ഥമാക്കി.ഒരു ഗ്രാമത്തിന്റെ മുഴുവന്ആവേശവും അക്രാന്തവും തിരതല്ലിയ ഓണക്കാലത്ത് കരുനാഗപ്പള്ളിയുടെ നേട്ടം കേരളത്തിലെ മറ്റ് ബിവറേജസ് ഔട്ട്ലെറ്റുകള്ക്ക് മാതൃകയാകണമെന്നും നേട്ടത്തിന്റെ സ്മാരകമായി കരുനാഗപ്പള്ളി ടൗണില്വലിയൊരു ഫുള്റം ബോട്ടിലിന്റെ ശില്പം സ്ഥാപിക്കുമെന്നും അധികൃതര്വ്യക്തമാക്കി.



ഉത്രാടം വരെയുള്ള ദിവസത്തെ കണക്കെടുപ്പ് കഴിഞ്ഞപ്പോഴാണ് ആയിരക്കണക്കിനു കേയ്സുകള്ക്ക് കരുനാഗപ്പള്ളി ചാലക്കുടിയെ പരാജയപ്പെടുത്തിയത്. വര്ഷങ്ങളായി ബിവറേജസ് ട്രോഫിക്കു വേണ്ടി കരുനാഗപ്പള്ളിയും ചാലക്കുടിയും തമ്മില്ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിവരുന്നത്. 2002ല്ട്രോഫി നേടിയ ശേഷം ഏതാണ്ട് പത്തു വര്ഷത്തോളം ചാലക്കുടി തന്നെയായിരുന്നു ചാംപ്യന്മാര്‍. ട്രോഫി നേടിയതോടെ കരുനാഗപ്പള്ളി കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. വലിയൊരു മാധ്യമസംഘം തന്നെ അവിടെ ക്യാംപു ചെയ്യുന്നുണ്ട്. കരുനാഗപ്പള്ളിക്കാര്ബോധമുണര്ന്നു വരുമ്പോള് നേട്ടത്തെക്കുറിച്ചറിയുമ്പോള് വിജയാഘോഷം ആരംഭിക്കുന്നതോടെ വരുംദിവസങ്ങളിലും കരുനാഗപ്പള്ളിയില്റെക്കോര്ഡ് വില്പന ആയിരിക്കുമെന്നാണ് കരുതുന്നത്.




വിജയം സാങ്കേതികം മാത്രം: ചാലക്കുടി

കരുനാഗപ്പള്ളി
ടീമിന്റെ വിജയം വെറും സാങ്കേതികം മാത്രമാണെന്നും കണക്കുകള്ക്കതീതമായി ചിന്തിച്ചാല്ആത്യന്തികവിജയം ചാലക്കുടിയ്ക്കു തന്നെയായിരിക്കുമെന്നും ചാലക്കുടിയിലെ കുടിയന്മാര്വ്യക്തമാക്കി. വര്ഷങ്ങളായി വെള്ളമടിയില്ചാലക്കുടിയ്ക്കുള്ള മേല്ക്കോയ്മയും ആധികാരികതയും കേരളാ ബിവറേജസ് കോര്പറേഷനെ താങ്ങിനിര്ത്തിയിട്ടുള്ളത് എങ്ങനെയാണെന്ന് സര്ക്കാരിനറിയാം. കണക്കിലെ കളി കൊണ്ട് വിജയം അവകാശപ്പടുന്ന കരുനാഗപ്പള്ളിയിലെ കുടിയന്മാരുടെ ആത്മാര്ത്ഥത സംശയിക്കപ്പെടേണ്ടതാണെന്നും ഓ??ം, വിഷു സീസണുകളില്സമ്മാനം ലക്ഷ്യമാക്കി മാത്രം മദ്യപിക്കുന്ന അവര്യഥാര് കുടിയന്മാരുടെ ആത്മാഭിമാനം കളഞ്ഞു കുളിക്കുമെന്നും ചാലക്കുടി ടീം കുറ്റപ്പെടുത്തി.

കരുനാഗപ്പള്ളിക്കാര്കുടിച്ചു എന്നു പറയുന്ന മദ്യം കരുനാഗപ്പള്ളിക്കാര്തന്നെയാണ് കുടിച്ചതെന്ന് തങ്ങള്വിശ്വസിക്കുന്നില്ല, എങ്കിലും പരാജയം അംഗീകരിക്കുന്നുവെന്നും തോല്വിയുടെ കാരണങ്ങള്പരിശോധിച്ച് വരുന്ന ക്രിസ്മസിന് കൂടുതല്ആവേശത്തോടെ കുടിച്ച് റെക്കോര്ഡോടെ ഒന്നാംസ്ഥാനത്തെത്തുമെന്ന് ചാലക്കുടി ടീം ക്യാപ്റ്റന്അറിയിച്ചു.


കരുനാഗപ്പള്ളിയുടെ നേട്ടം: സിബിഐ അന്വേഷണം വേണം

ഓണക്കാലത്ത് ചാലക്കുടിയെ അട്ടിമറിച്ച് ഏറ്റവും അധികം വിദേശമദ്യം കഴിച്ചു എന്ന ബഹുമതി നേടിയ കരുനാഗപ്പള്ളിയുടെ വിജയത്തില്തങ്ങള്ക്കു സംശയമുണ്ടെന്നും കണക്കുകള്സുപ്രീംകോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് പരിശോധിപ്പിക്കുകയും കരുനാഗപ്പള്ളിക്കാര്തന്നെയാണോ മദ്യമെല്ലാം കുടിച്ചത് എന്നതിനെപ്പറ്റി സിബിഐ അന്വേഷിക്കുകയും വേണമെന്ന് ആവശ്യമുയര്ന്നു. ട്രോഫി ലക്ഷ്യമാക്കി കരുനാഗപ്പള്ളിക്കാര്പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് കുടിപ്പിക്കുകയായിരുന്നു എന്നാണ് പ്രധാന ആരോപണം.വാഹനങ്ങളിലും മറ്റും അവിടെ നിന്നുള്ള ഫുള്ളുകള്എന്തിന് കെയ്സുകള്പോലും പുറത്തേക്ക് കൊണ്ടുപോയിട്ടുണ്ട് എന്നു സംശയിക്കണം. കണക്കുകള്പെരുപ്പിച്ചുകാട്ടിക്കൊണ്ടുള്ള കളി മദ്യപരുടെ അന്തസ്സിനു ചേര്ന്നതല്ലെന്നും ഇത്തരം നീക്കങ്ങള്ബിവറേജസ് കോര്പറേഷന്പ്രോല്സാഹിപ്പിക്കരുതെന്നും ചാലക്കുടി ആല്ക്കഹോളിക്സ് ആസോസിയേഷന്ഭാരവാഹികള്പത്രസമ്മേളനത്തില്പറഞ്ഞു.

ചാലക്കുടിയെ തോല്പിക്കാന്മാളിയേക്കലച്ചന് ഒത്തുകളിച്ചു

വര്ഷങ്ങളായി ഒന്നാമതുള്ള ചാലക്കുടിയെ തോല്പിക്കുന്നതിനു വേണ്ടി ചാലക്കുടി ഫൊറോന പള്ളി വികാരിയായ ഫാ.ജോസ് മാളിയേക്കല്ഒത്തുകളിച്ചുവെന്നും ഇതിനുവേണ്ടി അച്ചന്കരുനാഗപ്പള്ളിക്കാരുടെ കയ്യില്നിന്നും കുര്ബാനയ്ക്കുള്ള കാശ് വാങ്ങിച്ചിട്ടുണ്ടോ എന്നന്വേഷിക്കണമെന്നും പ്രമുഖ കുടിയന്പോട്ട അന്തോണി ആവശ്യപ്പെട്ടു. ഉത്രാടദിവസം നല്ല കച്ചവടം നടക്കുന്ന സമയത്ത് ബിവറേജസിനു മുന്നില്അച്ചന്റെ നേതൃത്വത്തില്പാല്പ്പായസവിതരണം നടത്തിയത് ചാലക്കുടിയിലെ മദ്യപിക്കുന്ന ക്രിസ്ത്യാനികളുടെ മനോവീര്യം കെടുത്തിയിട്ടുണ്ട്. ക്യൂവില്നിന്ന പലരും ഓസില്പായസം കിട്ടുമെന്നറിഞ്ഞ് അതും വാങ്ങിക്കുടിച്ച് വീട്ടില്പ്പോയിട്ടുണ്ട്. അച്ചനെ കണ്ട് പലരും ക്യൂവില്നില്ക്കാന്മടിച്ചിട്ട് തിരികെപ്പോയിട്ടുമുണ്ട്. അങ്ങനെ നോക്കുമ്പോള്മാളിയേക്കലച്ചന്റെ നേതൃത്വത്തില്നടന്ന പായസ അട്ടിമറി ചാലക്കുടിയുടെ പരാജയത്തിനു കാരണമായിട്ടുണ്ടാവാം. ഇതു മുന്നില്കണ്ട് ക്രിസ്മസിന് എല്ലാ കുടിയന്മാര്ക്കും വിപ്പ് നല്കുമെന്നും ക്രിസ്മസിന്റെ ആഴ്ചയില്മിനിമം നാല് ഫുള്ളെങ്കിലും വാങ്ങാത്തവര്ക്കെതിരെ ബിവറേജസ് ഊരുവിലക്ക് ഉള്പ്പെടെയുള്ള നടപടികളുണ്ടാവുമെന്നും പോട്ട അന്തോണി പറഞ്ഞു.

ഞങ്ങളേം കളിക്കാന്കൂട്ടണമെന്നു മാഹി

ചാലക്കുടിയും
കരുനാഗപ്പള്ളിയും തമ്മിലുള്ള ഗുസ്തിപിടി അസഹനീയമാണെന്നും ഒരു മല്സരം ആഗ്രഹിക്കുന്നുണ്ടെങ്കില്വെള്ളമടി മല്സരത്തിനു തങ്ങളെയും പങ്കെടുപ്പിക്കണമെന്നും മാഹിയിലെ മദ്യക്കച്ചവടക്കാര്പറഞ്ഞു. മാസം 28 ദിവസം വെപ്പാട്ടിയോടൊപ്പം താമസിക്കുന്ന ഭര്ത്താവിന്റെ കൂടെ കൂടുതല്സമയം ചിലവഴിച്ചതാരാണെന്ന കാര്യത്തില്ഒന്നാം ഭാര്യയും രണ്ടാം ഭാര്യയും തമ്മില്മല്സരിക്കുന്നതുപോലെ ബാലിശമാണ് ചാലക്കുടിയും കരുനാഗപ്പള്ളിയും തമ്മിലുള്ള മല്സരം. മാഹിയിലെത്തി മദ്യപിച്ചും മദ്യംവാങ്ങിയും പോകുന്ന കരുനാഗപ്പള്ളിക്കാരും ചാലക്കുടിക്കാരും മാത്രം നല്കിയിട്ടുള്ള പണം ഇരുടീമുകളുടെയും ഓണക്കാല റെക്കോര്ഡിനെക്കാള്അധികമായിരിക്കുമെന്നും അമ്മയില്അംഗത്വമില്ലാത്തവന്നടനല്ല എന്നു പറയുന്നതുപോലെ കേരളത്തില്അല്ല എന്ന കാരണം കൊണ്ട് മലയാളികളുടെ പള്ളനിറയ്ക്കുന്ന മാഹിയെ അവഗണിക്കുന്നത് അര്ഥശൂന്യവും ബാലിശവുമാണെന്നും അവര്കുറ്റപ്പെടുത്തി.

|

0 Comments

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...

Copyright © 2009 Kodanadan Blog All rights reserved. Theme by Jal. | Bloggerized by Kodanadan.