0

ഓണപ്പാട്ടുകൾ

ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്‌.



മാവേലി നാടു വാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ.


തുമ്പപ്പൂവേ പൂത്തിരളേനാളേയ്ക്കൊരു വട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
കാക്കപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരുവട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
അരിപ്പൂപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
പൂവായ പൂവെല്ലാം പിള്ളേരറുത്തു
പൂവാം കുറുന്തല ഞാനും പറിച്ചു
പിള്ളെരേ പൂവൊക്കെ കത്തിക്കരിഞ്ഞുപോയ്‌
ഞങ്ങടെ പൂവൊക്കെ മുങ്ങിത്തെളിഞ്ഞുപോയ്‌
പൂവേപൊലി പൂവേപൊലി!


തിര്യോണം
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ (2)
പപ്പടം വേണം പായസം വേണം
തിര്യോണത്തിനു കുഞ്ഞാഞ്ഞ്യേ
തിര്യോണം തിര്യോണം
മാവേലിത്തമ്പ്രാന്റെ തിര്യോണം (2)
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ (2)
ഊഞ്ഞാലേ ഊഞ്ഞാലേ
തിര്യോണത്തിനങ്ങൂഞ്ഞാലേ (2)
പപ്പടം വേണം പായസം വേണം
തിര്യോണത്തിനു കുഞ്ഞാഞ്ഞ്യേ (2)
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
കൊടകരയാറ്റില്‌ കരിതുള്ളി (2)
കൂരിക്കറി, കൂരിക്കറി
തിര്യോണത്തിനു കൂരിക്കറി
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ

തുമ്പിതുള്ളൽ

ആശാന്റെ പാടത്തെന്തിന്‌ കുഞ്ഞിത്തേയി നീ പോയി?
ആരാന്റെ പാടത്തെങ്ങളും കറ്റപെറുക്കാൻ ഞാൻ പോയീ
ആരാന്റെ പാടത്തെ കറ്റകളെന്താ നീ ചെയ്യ്‌വാ?
കറ്റകളെല്ലാം കെട്ടിമെതിച്ച്‌ നെന്മണിയാക്കി മാറ്റും ഞാൻ

നെന്മണിയാക്കിവന്നാ പിന്നെ
എന്താ ചെയ്യ്‌വാ നാത്തൂനേ?
നെന്മണികുത്തി കുത്തിനിന്ന്‌
പുത്തരിച്ചോറ്‌ വിളമ്പൂലോ
പുത്തരിച്ചോറുവിളമ്പി കുഞ്ഞിനു
പുത്തരിയോണം തീർക്കൂലോ
പുത്തരിയോണം തീർത്താപ്പിന്നേ
ഓണത്തപ്പനെ വെക്കൂലോ
തുമ്പിതുള്ള്യാൽ നാത്തൂനേ
നാത്തൂൻ കൂടി തുള്ളൂലോ

ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലീ ഓണം വന്നൂ
ചന്തയ്ക്കുപോയില്ല നേന്ത്രക്കാവാങ്ങീല
എന്തെന്റെ മാവേലീ ഓണം വന്നൂ
പന്തുകളിച്ചീലാ പന്തലുമിട്ടീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
അമ്മാവൻ വന്നീല സമ്മാനം തന്നീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
അച്ഛനും വന്നീലാ ആടകൾ തന്നീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
നെല്ലു പുഴുങ്ങീല തെല്ലുമുണങ്ങീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
പിള്ളേരും വന്നീല പാഠം നിറുത്തീല
എന്തെന്റെ മാവേലീ ഓണം വന്നൂ
കുഞ്ഞേലിപ്പെണ്ണിന്റെ മഞ്ഞികറുക്കുന്നു
എന്തെന്റെ മാവേലീ ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലീ ഓണം വന്നൂ


ഓണക്കോടിചിങ്ങമാസത്തിലത്തത്തിന് നാളേ
ഭംഗിയോടെ തുടങ്ങിടുമോണം
അച്ഛന് തരുമെനിക്കിച്ഛയില് നല്ലൊരു
പച്ചക്കരയുമിടക്കരയും
മുത്തച്ഛന് നല്ലൊരു മുത്തുക്കര
മൂലത്തിന് നാളേ തരുമെനിക്ക്
അമ്മാവന് നല്ലോരറുത്തുകെട്ടി
സമ്മാനമായി തരുമെനിക്ക്
സോദരന് നല്ലൊരു രുദ്രാവലി
ആദരവോടെ തരുമെനിക്ക്
വല്ലഭന് നല്ലൊരു പൊൻ കസവ്
വല്ല പ്രകാരം തരുമെനിക്ക്

കറ്റകറ്റക്കയറിട്ടുകയറാലഞ്ചു മടക്കിട്ടു നെറ്റിപ്പട്ടം പൊട്ടിട്ടു കൂടേ ഞാനും പൂവിട്ടു പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ .......
തുമ്പേലരിമ്പേലൊരീരമ്പൻ തുമ്പ തുമ്പ കൊണ്ടമ്പതു തോണി ചമച്ചു തോണിത്തലയ്ക്കലൊരാലു മുളച്ചു ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും തുടിയും തുടിക്കോലും പറയും പറക്കോലും പൂവേ പൊലി പൂവേ പൊലി പൂവേ.......
ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല എന്തെന്റെ മാവേലി ഓണം വന്നൂ ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല എന്തെന്റെ മാവേലി ഓണം വന്നൂ പന്തുകളിച്ചീല പന്തലുമിട്ടീല എന്തെന്റെ മാവേലി ഓണം വന്നൂ അമ്മാവൻ വന്നീല, സമ്മാനം തന്നീല എന്തെന്റെ മാവേലി ഓണം വന്നൂ അച്ഛനും വന്നീല, സമ്മാനം തന്നീല എന്തെന്റെ മാവേലി ഓണം വന്നൂ നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല എന്തെന്റെ മാവേലി ഓണം വന്നൂ പിള്ളേരും വന്നീല, പാഠം നിറുത്തീല എന്തെന്റെ മാവേലി ഓണം വന്നൂ തട്ടാനും വന്നീല, താലിയും തീർത്തീല എന്തെന്റെ മാവേലി ഓണം വന്നൂ നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല എന്തെന്റെ മാവേലി ഓണം വന്നൂ.......
പൂവായ പൂവെല്ലാം പിള്ളേരറത്തു പൂവാങ്കുറുന്തില ഞാനുമറുത്തു പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു പൂവേ പൊലി.......
അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി മുറ്റത്തൊരാലു മുളച്ചു ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും തുടിയും തുടിക്കോലും പറയും പറക്കോലും പൂവേ പൊലി പൂവേ പൊലി.....

|

0 Comments

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...

Copyright © 2009 Kodanadan Blog All rights reserved. Theme by Jal. | Bloggerized by Kodanadan.