0

ഗള്‍ഫില്‍ ഉണ്ടായിരുന്നവര്‍ക്ക്‌ ഇത് ചിരിക്കാനും, ഇപ്പോള്‍ ഇവിടെ ഉള്ളവര്‍ക്ക് ഇത് ചിന്തിക്കാനും...............

ഗള്‍ഫില്‍ ഉണ്ടായിരുന്നവര്‍ക്ക്‌ ഇത് ചിരിക്കാനും, ഇപ്പോള്‍ ഇവിടെ ഉള്ളവര്‍ക്ക് ഇത് ചിന്തിക്കാനും, ഇനി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സത്യം മനസില്ലാക്കാനും ഉപകരിക്കും.. ഗള്‍ഫ്‌ എന്നാല്‍ ഇങ്ങനെ ഒക്കെ ആണ്..


1. പെട്രോളിന് കുടിവെള്ളത്തെക്കാള്‍ വില കുറവ്.

2. ആഴ്ചകള്‍ കൊണ്ട് വലിയ കെട്ടിടങ്ങള്‍ പണിതു കഴിയും.

3. വിദ്യാഭ്യാസം ഇല്ലാത്തവന്‍, അതുള്ളവന് കിട്ടുന്നതിനേക്കാള്‍ ശമ്പളം.

4. യഥാര്‍ത്ഥ കഴിവിനെക്കാളും 'ഷോ ഓഫ്‌'കള്‍ക്ക് പ്രാധാന്യം.

5. യാതൊരു കാരണവും കൂടാതെ തൊഴിലാളികളെ കമ്പനികള്‍ക്ക് പറഞ്ഞു വിടാം.

6. റെക്കമണ്ടേഷന്‍ ഉണ്ടെങ്കില്‍ ഏത് മണ്ടനും വലിയ പദവിയില്‍ എത്താം.

7. ബോസ്സിന്‍റെ അടുത്ത് ഒരു ഓഫീസര്‍ക്ക് ഉള്ളതിലും സ്വാദീനം ടീബോയിക്കും ഡ്രൈവര്‍ക്കും ഉണ്ടായിരിക്കും.

8. കെട്ടിടത്തിന്റെ ഉടമസ്തനെക്കാളും അദികാരം കാവല്‍ക്കാരന് ഉണ്ടായിരിക്കും.

9. അറബികളുടെ സ്വഭാവവും, ഇവിടത്തെ കാലാവസ്ഥയും പ്രവചിക്കാന്‍ പറ്റില്ല. ഇപ്പോഴും മാറികൊണ്ടിരിക്കും

10. മരുഭൂമി ആണെങ്കിലും എല്ലായിടത്തും പച്ചപ്പായിരിക്കും.

11. ഗള്‍ഫില്‍ നിങ്ങള്‍ പണം സംബാധിച്ചില്ലെങ്കില്‍, ഈ ലോകത്ത് ഒരിടത്തും നിങ്ങള്‍ സംബാധിക്കുക്കയില്ല.

12. സമയം വളരെ പെട്ടന്ന് പോകും. ഒരു വെള്ളിയാഴ്ചയില്‍ നിന്നും അടുത്ത വെള്ളിയാഴ്ചയിലേക്കുള്ള ദൂരം വളരെ കുറവായി നിങ്ങള്‍ക്ക് അനുഭവപ്പെടും.

13. ഏതൊരു അവിവാഹിതന്റെയും സ്വപ്നം, വെക്കേഷനും ഒരു കല്യാണവും ആണെങ്കില്‍, ഒരു വിവാഹിതന്‍റെ സ്വപ്നം ഫാമിലി വിസയും, ചിലവുകളുമായിരിക്കും.

14. ഇന്ത്യക്കാര്‍ കൂടുതല്‍ ഇശ്വരവിശ്വാസികളായിരിക്കും, അല്ലെങ്കില്‍ അങ്ങനെ അഭിനയിക്കും.

15. സാധനങ്ങള്‍ കച്ചവടക്കാര്‍ വണ്ടിയില്‍ എത്തിച്ചു തരും.

16. ഓരോ 5 കിലോമീറ്ററിലും ഓരോ ഷോപ്പിംഗ്‌മാള്‍ ഉണ്ടായിരിക്കും.

17. നാട്ടിലെ റോഡിന്‍റെ നീളവും, ഇവിടത്തെ റോഡിന്‍റെ വീതിയില്‍ സമമായിരിക്കും.

18. ട്രാഫിക്‌ സിഗ്നലുകള്‍ പച്ച ആകുന്നത് ഇന്ത്യന്സിനും, ബംഗാളികള്‍ക്കും പോകാനും, മഞ്ഞ ആകുന്നത് പാകിസ്ഥാനികള്‍ക്കും, ഈജിപ്റ്റുകാര്‍ക്കും പോകാനും, ചുവപ്പാകുന്നത് അറബികള്‍ക്ക് പോകാനുമായിരിക്കും.

19. നാട്ടിലേക്ക് വിളിക്കുന്നതിലും കൂടുതല്‍ പണം ആകുന്നത് ഗള്‍ഫില്‍ തന്നെ വിളിക്കാനായിരിക്കും...

|

0 Comments

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...

Copyright © 2009 Kodanadan Blog All rights reserved. Theme by Jal. | Bloggerized by Kodanadan.