2

ഒരു പ്രവാസി പിതാവ്

 പകലോന് പടിഞ്ഞാറന് ചക്ക്രവാളതതിലേക്കു  നീങ്ങിക്കൊണ്ടിരിക്കുന്നു....
Posted By:
മുജീബ് റഹ്മാന്‍ തട്ടത്താഴത്ത്,
ദുബായ്, 00971-50-7845217
മാര്ച്ച്മാസത്തിലെ ഒരു ദിനമായിരുന്നു അന്ന്... ചൂടിന്റെ കാഠിന്ന്യം അത്രയൊന്നും ശമിച്ചിട്ടില്ല.
ഹസ്സന്ക്ക പറമ്പില്തെങ്ങും തൈകള്ക്ക് കട മാന്തുന്ന ജോലിയില് മുഴുകിയിരിക്കുകയാണ്..
അദ്ദേഹത്തിന്റെ ശരീരം വല്ലാതെ വിയര്ത്തിരിക്കുന്നു..  ക്ഷീണം തോന്നുമ്പോള് ഇടയ്ക്കിടെ

മണ്വെട്ടിയില്(കൈക്കോട്ട്) ചാരി നിന്ന് കൊണ്ട് കുറച്ചു നേരം വിശ്രമിക്കും....പിന്നീട് തന്റെ
ജോലി തുടങ്ങും...


അപ്പോഴാണ് അദ്ദേഹത്തിന് ഒരു  പ്രധാന  കാര്യം ഓര്മ്മ വന്നത്... രാവിലെ പണിക്കു പോകാന്വേണ്ടി വീട്ടില്നിന്നും പുറപ്പെടുമ്പോള്  തന്റെ മോന്മജീദ്പറഞ്ഞ വാക്കുകള്" ഉപ്പ വരുമ്പോള്എനിക്ക് എന്തായാലും കള്ളി ഷര്ട്ട്അടിക്കാനുള്ള തുണി കൊണ്ടുവരണം..ട്ടോ..." 
മജീദ്രണ്ടാമത് മകനാണ് .. സ്കൂളില്ഒന്നാം ക്ലാസ്സില്പഠിക്കുന്നു..  അവന്റെ മൂത്തത്സുലൈഖ അപ്പോള്വീട്ടിലുണ്ടായിരുന്നു... പക്ഷെ അവള്ഒന്നും അവശ്യപെടാറില്ല.. ഒമ്പത് വയസ്സായില്ലേ.... ഉപ്പയുടെ പ്രാരബ്ദങ്ങള്  എല്ലാം മനസ്സിലാക്കിയാവണം അവള്ഒന്നിനും ശാട്യം പിടിക്കാത്തത്.. 

രാവിലെ വീട്ടില്നിന്നും ഇറങ്ങുമ്പോള്ഭാര്യ പ്രത്യേകം ഓര്മ്മിപ്പിച്ചതാണ്... "ദേ.....വീട്ടില്ഒരു സാധനവും ഇല്ല -ട്ടോ.. ഒക്കെ തീര്ന്നിരിക്കുന്നു.. എല്ലാം കുറേശ്ശെ വാങ്ങണം"   അദ്ദേഹം ജോലിക്കിടെ കണക്കു കൂട്ടല്നടത്തുകയാണ്.... ഇന്ന് കൂലി കിട്ടിയാല് വീട്ടിലേക്കുള്ള അതാവശ്യം അരിയും സാധനങ്ങളും വാങ്ങണം.. കുമാരേട്ടന്റെ കടയില്കുറച്ചു പൈസ കൊടുക്കുവാനുണ്ട്.... അത് ഇന്ന് തീര്ക്കണം.
പിന്നെ എന്റെ പുന്നാര മോന്മജീദ്‌-നു കള്ളി ഷര്ട്ട്സലാമക്കാടെ തുണിക്കടയില്നിന്നും വാങ്ങണം...

അദ്ദേഹന്തിന്റെ ചിന്തകള്ക്ക് വിരാമം ഇട്ടുകൊണ്ട് പണി തീരേണ്ട സമയം ആയി.   കൂലി വാങ്ങി ഉടനെ ആദ്യം തന്നെ സലാമുക്കാടെ തുണിക്കടയില്  നിന്നും മജീദ് നുള്ള ഷര്ട്ട്വാങ്ങി പിന്നെ കുമാരേട്ടന്റെ  പലചരക്ക് കടയില്നിന്നും കുറച്ച മാത്രം  സാധനങ്ങള്‍  വാങ്ങി തിരിച്ചു പോരുമ്പോള്പിന്നെയും കുമാരേട്ടന് കടം ബാക്കി... സാരല്ല്യെ... ഹസ്സനെ.. ആദ്യം മോന്റെ ആഗ്രഹം നടക്കട്ടെ... കുമരേട്ടന്ഒട്ടും നീരസം പ്രകടിപ്പികാതെ  സാധനങ്ങള്   എല്ലാം തന്നു..

നാളെ കടം തീര്ക്കാം... എന്റെ മജീദ് മോന്റെ ആഗ്രഹം ധിപ്പിച്ചു  കൊടുക്കാമല്ലോ... അദ്ദേഹം സ്വയം ആശ്വസിച്ചു കൊണ്ട്
വീടിനെ ലക്ഷ്യമാക്കി നടന്നു.... റോഡില്ഇരുട്ട് വീണിരിക്കുന്ന

അവന് ഒരു ആണ്കുട്ടി അല്ലെ..... കഴിഞ്ഞ  പത്തു വര്ഷമായി  തന്റെ സഹചാരിയായ എവറടി (EVEREADY ടോര്ച്ചുമായി മുന്നോട്ട് നടന്നു.. ബാട്ടിരി പുതിയത് വാങ്ങി ഇടേണ്ട സമയമായിരിക്കുന്നു... അതിനെ ലഷണം വെളിച്ചത്തില്കാണുന്നുണ്ട്.. പോയിന്റ്വരുത്താന്വേണ്ടി ഒരു രൂപയുടെ നാണയം ടോര്ച്ചിന്റെ അവസാനത്തെ ബാറ്റെറിയുടെ പുറകില്മൂടിയോടു ചേര്ന്ന് കൊണ്ട് വെച്ച കാരണം കുറച്ചൊക്കെ തെളിഞ്ഞു കാണാം ...

പ്രധാന റോഡ്-നു ചേര്ന്ന തന്നെ ആയതിനാല്ദൂരെ നിന്ന് തന്നെ വീട് കാണാം...
വീടിന്റെ തിണ്ണയില്വെച്ച മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്തന്റെ മജീദ് മോന്
തന്നെ കത്ത് നില്ക്കുന്നത് അദ്ദേഹം ദൂരെ നിന്ന് തന്നെ കണ്ടു.... ഹസ്സന്ക്ക സര് ശക്തനായ അല്ലാഹുവിന് തുതികള്അര്പ്പിച്ചു ..... തന്റെ മക്കളുടെ ഹലാലായ ആവശ്യങ്ങള് എല്ലാം നിറവേറ്റി കൊടുക്കാന്എനിക്ക് കഴിയുന്നുണ്ടല്ലോ.....
തന്റെ പ്രിയപ്പെട്ട ഉപ്പയുടകയ്യില്നിന്നും തന്ആഗ്രഹിച്ച കുപ്പായത്തിന്റെ തുണി വളരെ സന്തോഷത്തോടെമജീദ്മോന് വാങ്ങി..

കാലം കടന്നു പോയി ....മജീദ്  വളര്ന്നു.. ഒപ്പം അവനു ഒരു അനിയത്തിയെയും കൊച്ചനിയനെയും കിട്ടിഅതിനിടയിലാണ് ഹസ്സന്ക്കക്ക് ദുബായിലേക്ക് വിസ കിട്ടിയത്.. തന്റെ പ്രിയതമയെയും നാലു മക്കളെയും  വിട്ടുപിരിഞ്ഞു ദുബായിലേക്ക് പോകുവാന്അദ്ദേഹത്തിന്നു താല്പര്യമുണ്ടായിട്ടല്ല..  തന്റെ മക്കള്ക്ക്ഒരു നല്ല ജീവിത നിലവാരവും, വിദ്യാഭ്യാസവും കൊടുക്കുവാനും  പെണ്മക്കളെ നല്ല നിലയില്  കല്യാണം കഴിച്ചു വിടുവാനും നാട്ടിലെ ചെറിയ ജോലി ചെയ്തു ജീവിച്ചു കിട്ടുന്ന വരുമാനം കൊണ്ട്  കഴിയില്ലല്ലോ എന്നാ യഥാര്ത്ഥ്യം അദ്ദേഹത്തെ പ്രവാസ ജീവിതത്തിനു നിര്ബന്ധിതനാക്കി.

അദ്ദേഹത്തിന്റെ ജേഷ്ടനും  പിന്നെ ഒരു സുഹൃത്തു കൂടിയാണ് വിസ അയച്ചു കൊടുത്തത്അങ്ങിനെ പതിനഞ്ച്  വര്ഷത്തോളം ദുബായ് യിലും പിന്നെ അഞ്ച് വര്ഷത്തോളം സൗദി അറേബ്യ യിലുപ്രവാസ ജീവിതം അനുഭവിച്ചു. 

നാട്ടില്‍ മജീദ്‌  അവന്റെ  സ്കൂള്, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു... അപ്പോഴെല്ലാം ഓരോരോ കാലത്തുള്ള  ട്രെന്‍ഡ് നോക്കി  മജീദ്  നു  ആവശ്യമുള്ള സാധനങ്ങള് രണ്ടു വര്ഷത്തിലൊരിക്കല് രണ്ടു മാസം ലീവിന് വരുമ്പോഴും കൂടാതെ  നാട്ടിലേക്കു ജെഷ്ടനും, അനിയമ്മാരും കൂടാതെ മറ്റു  സുഹൃത്തുക്കളും   പോകുമ്പോള്അവരുടെ പക്കലും  കൊടുത്തയിച്ചിരുന്നു..
മജീദിന്റെ കാര്യത്തില്അദ്ദേഹത്തിന്നു പ്രത്യേകം താല്പ്പര്യവും വാത്സല്യവും ഉണ്ടായിരുന്നു......

പ്രവാസി ജീവിതത്തിനിടയില്അദ്ദേഹത്തിന് നഷ്ടമായ രണ്ടു അസുലഭ ധന്ന്യ മുഹൂര്ത്തങ്ങള്അദ്ദേഹത്തിന്റെ  രണ്ടു പെണ്മക്കളുടെ വിവാഹം ആയിരുന്നു...  അതിനും തടസ്സമായി വന്നത് "സാമ്പത്തികം" തന്നെ ആയിരുന്നു..
നാട്ടില് വരാനും കല്യാണ ചിലവിനും എല്ലാം  കൂടി അന്നത്തെ സാഹചര്യത്തില് അദ്ദേഹത്തിന്റെ സാമ്പത്തികാവസ്ഥ  അനുവദിച്ചിരുന്നില്ല.... പിന്നെ... കൂടുതല്കട ഭാദ്ധ്യത വരുന്നത് വളരെ ഭയമുള്ള സ്വഭാവക്കാരന്ആയതിനാല് അദ്ദേഹം നിക്കാഹ് കഴിച്ചു കൊടുക്കുവാനുള്ള ഒതോരിട്ടി (വക്കാലത്ത് പേപ്പര്‍)  നാട്ടിലുള്ള ജേഷ്ടന്റെ പേര്ക്ക്  അയച്ചു കൊടുക്കുകയാണ് ചെയ്തത്.... അദ്ദേഹം അഞ്ചു നേരത്ത് നമസ്ക്കാര ശേഷം പ്രത്യേകം പ്രാര്ത്ഥിക്കുന്നത് ഇങ്ങിനെയായിരുന്നു..

പടച്ചവനേ..... ഒരു കടക്കാരനായി എന്നെ  മരിപ്പിക്കരുതേ…..
പ്രവാസ ജീവിതത്തില്നിന്നും കുറെ നഷ്ടങ്ങള് സംഭവിച്ചെങ്കിലുംസര്വശക്തന്റെ
ഏറ്റവും മഹത്തായ അനുഗ്രഹത്താല്അദ്ദേഹത്തിന് പരിശുദ്ധ  ഹജ്ജ് കര്മ്മം ചെയ്യാന്സാധിച്ചു എന്നത് എടുത്ത് പറയേണ്ട ഒരു വലിയ കാര്യം തന്നെയാണ്.... 
എന്തൊക്കെ പ്രശ്നങ്ങള്അലട്ടിയാലും നാം അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചു 
കൊണ്ട്  നമ്മുടെ ജീവിതം മുന്നോട്ട് നയിക്കുകയും നമ്മുടെ വിഷമങ്ങളും പരാതികളും പരിഭവങ്ങളും  സര്വ്വശക്തന്റെ മുന്നില്അവതരിപ്പിച്ചാല്ഇന്നല്ലെങ്ങില്നാളെ നമ്മുടെ ഹലാലായ ഉദ്ദേശങ്ങള് നിറവേറുക തന്നെ ചെയ്യും എനനാ സത്യം ഹസ്സന്ക്കയുടെ ജീവിതത്തില്നിന്നും നമുക്ക് മനസ്സിലാവുന്നതാണ്.

മജീദ്‌ ഞെട്ടി ഉണര്‍ന്നു..... .. ഞാന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ തന്റെ പ്രിയപ്പെട്ട പിതാവിനെക്കുറിച്ചു കുറെ നേരം ചിന്തിച്ച ശേഷം ഉറങ്ങിയത് കൊണ്ടാവണം
കഴിഞ്ഞത് ഒരു സ്വപ്നം മാത്രം അല്ലെന്നു അയാള്‍ തിരിച്ചറിഞ്ഞു... താന്‍
ചെറുപ്പം മുതല്‍ തന്റെ മുപ്പത്തി ഒന്നാം വയസ്സ് വരെ അനുഭവിച്ചു അറിഞ്ഞ തന്റെ പ്രിയപ്പെട്ട പിതാവിന്റെ  സ്നേഹാര്‍ദ്ദമായ ഒരുപാടൊരുപാട് ഓര്‍മ്മകളില്‍ ചിലത്  മാത്രമാണ് അതെ പടി സ്വപ്നത്തില്‍ കണ്ടത് .

കഴിഞ്ഞ പതിമൂന്നു വര്‍ഷത്തോളമായി  മജീദ്‌ ദുബായില്ജോലി ചെയ്യുന്നു..... ഏഴു വര്ഷങ്ങള്ക്കു മുമ്പ് ആകസ്മികമായി വിട്ടു പിരിഞ്ഞു   പോയ തന്റെ പ്രിയപ്പെട്ട പിതാവിന്റെ സ്നേഹോഷ്മളമായ സ്മരണകള്മനസ്സില് താലോലിച്ചു കൊണ്ട് തനിക്കു തന്റെ പിതാവ്  നല്കിയ സ്നേഹത്തിന്നും വാത്സല്യതിനും പകരമായി അതിന്റെ നൂറില്ഒരു അംശം പോലും തനിക്കു തിരിച്ചു കൊടുക്കുവാന്കഴിഞ്ഞില്ലല്ലോ   എന്നാ തീരാ ദുഖവുമായി  ഇവിടെ മജീദ് നമുക്കിടയില്കഴിയുന്നുണ്ട്....

മജീദിന്റെ പിതാവിന് വേണ്ടിനമ്മെ പിരിഞ്ഞു പോയ നമ്മുടെ വേണ്ടപെട്ടവര്‍ എല്ലാവര്ക്കു വേണ്ടിയും, എല്ലാ  മാനവ സഹോദരങ്ങള്‍ക്ക് വേണ്ടിയും പ്രാര്ത്ഥിച്ചു കൊണ്ടുംമജീദിന്റെ ദുഃഖം വേറെ ആര്ക്കും ഉണ്ടാവരുതേ...  എല്ലാവരും മാതാപിതാക്കള്ക്ക് വേണ്ട അവര്ജീവിച്ചിരിക്കുമ്പോള്തനനെ അവരുടെ സന്തോഷതിന്നും ആഹ്ലാദത്തിന്നും  വേണ്ടി നമ്മളാല്കഴിയുന്ന എന്തും അവര്ക്ക് വേണ്ടി ചെയ്തു കൊടുക്കണമെ.. എന്ന് എന്നോടും നിങ്ങളോടും അപേക്ഷിച്ച് കൊണ്ട്.. എന്റെ . എളിയ കുത്തികുറിപ്പിന് വിരാമമിടുന്നു.....

|

2 Comments


Good Post. അങ്ങനെ എത്രയെത്ര ഹസനിക്കമാർ, എത്രയെത്ര മജീദുമാർ......... മാതാപിതാക്കളോടുള്ള സ്നേഹം ഓർമ്മിപ്പിയ്ക്കുന്ന ഈ കുറിപ്പ് അഭിനന്ദനാർഹം തന്നെ. നന്ദി മുജീബ്ക്കാ.


Mjeebe, Oro pravasiyum oro hassanikkayum majeedumarumokkeyanu.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...

Copyright © 2009 Kodanadan Blog All rights reserved. Theme by Jal. | Bloggerized by Kodanadan.