1

ആദ്യരാത്രി

ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്* ഇങ്ങെത്തിക്കഴിഞ്ഞു. പെണ്ണിനെയാണെങ്കില്* കാണുന്നുമില്ല. സമയം 12 കഴിഞ്ഞു.
ആദ്യരാത്രിയാണെന്ന ബോധം പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്*ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക് എടുത്ത് കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല്* ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്*.
ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്*ക്കാന്* മനം തുടിച്ചു.

അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്* മുറിയിലേക്ക് കടന്നുവന്നു.
നീയേത് അടുപ്പില്* പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്* വന്നെങ്കിലും കടിച്ചമര്*ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്* ചോദിച്ചു.

എല്ലാരേം പരിചയപ്പേടുകയായിരുന്നു...
സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ പരിചയപ്പെടാന്* പോണത്? ' ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്*ത്തി. 'പാലെന്തേ?' എന്റെ ചോദ്യത്തില്* പാലും തേനും ഒഴുകുന്നുണ്ടായിരുന്നു. ഇത്രേം സോഫ്റ്റായിട്ട് ഞാന്* തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാന്* സംശയിച്ചു.

പാലോ...? ഉറങ്ങുന്നതിന്ന് മുന്നെ പാല്* കുടിക്കുന്ന ശീലമുണ്ടോ?

അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട് ചോദിച്ചതാ...

എന്നാല്* ഞാന്* പാലുണ്ടോന്ന് ചോദിച്ചിട്ട് വരാം...

മരിയാദക്ക് പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ് മനസ്സിലെങ്കിലും 'അല്ലെങ്കില്* വേണ്ട' എന്ന് പറഞ്ഞു.

അതുകേട്ടപ്പോള്* അവള്*ക്ക് എന്നെ പാല് കുടിപ്പിക്കാന്* വാശിയുള്ളപോലെ അടുക്കളയിലേക്ക് പോയി.

ദുബായില്* ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്* ഇന്നെങ്കിലും ലേശം പാല്* കുടിക്കാന്ന് വച്ചതാ... അല്ലെങ്കിലേ ഞാന്* കൊണ്ടുവന്ന പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന്* ദുബായില്* മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്. അവരുണ്ടോ അറിയുന്നു ദുബായില്* പട്ടിണികിടന്നാലും മനുഷ്യന്* തടിക്കുമെന്ന്.

അവള്* പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ് പിടിക്കുന്ന ശൈലി കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന്.

'ഇതായിക്കാ പാല്...'

പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്* ഒരു സിപ്പ് എടുത്തിട്ട് ചോദിച്ചു
ഇത് അല്* മറായി ആണോ... അല്* ഐനാണോ?
ഇത് തിരിച്ചിലങ്ങാടിയല്ലേ ഇക്കാ?
അതല്ലെടീ... പാല്*...?
അത് ഉമ്മ നിഡോ ഇട്ട് കലക്കിയതാ...
നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്* മനസ്സില്* പറഞ്ഞു.
അല്ലിക്കാ... മറായി ആരാ?
മറായിയോ... ... അതോ... അത് ദുബായിലെ പാലിന്റെ പേരാണ്.
ഇക്ക കണ്ടിട്ടുണ്ടോ?
പിന്നേ... സൂപ്പര്* മര്*ക്കറ്റില്* അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ കയ്യിലെ പെണ്*കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും...
അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില്* കിടക്കുന്നത് കണ്ടപ്പോള്* ഞാന്* ചോദിച്ചു.. ' പെട്ടി എടുത്തു വെക്കുന്നില്ലേ?'
അല്ലാഹ്... ഞാന്* മറന്നുപോയതാണെന്ന് പറഞ്ഞ് അവള്* പെട്ടിക്കടുത്തേക്ക് നടന്നു.
'ഇനിയിപ്പോ മതി പെണ്*കുട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള്* പെട്ടിയുടെ മേല്* ചിലവഴിച്ചാലോ... അതാ പേടി.

'ഇക്ക സുബഹിക്ക് എണീയ്ക്കോ?'
സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില്* വിസിറ്റ് വിസയില്* പണിയില്ലാതിരുന്നപ്പോള്* എണീറ്റിരുന്നു. പണി കിട്ടിയപ്പോള്* പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട് പറയാന്* പറ്റില്ലല്ലോ.... രണ്ട് ദിവസം കഴിയുംബോള്* മനസ്സിലായിക്കൊള്ളും.

'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.'

'ഉപ്പയും ഉമ്മയും എണിക്കോ?'

'പിന്നേ... അവരെന്നും എണീയ്ക്കും...'
'അല്ല, ആരും എണീക്കുന്നില്ലേല്* ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി ചോദിച്ചതാ...'
ഇവളാള് കൊള്ളാല്ലോ... ഇത് നല്ല ഒരു ദാമ്പത്യത്തില്* കലാശിക്കുമെന്നുറപ്പായി. ഞാനും അവളും കട്ടക്ക് കട്ടക്ക് നില്*ക്കുന്നുണ്ട്. ഇതുവരേയുള്ള പോക്ക് കണ്ടിട്ട് എന്നെ നിര്*ത്താനുള്ള വര വരക്കാനുള്ള ചോക്ക് അവള്* എടുത്തുകഴിഞ്ഞു. അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല്* പറ്റില്ലല്ലോ... കുറച്ച് സ്റ്റ്രോങ് ആവാന്* തന്നെ ഞാന്* തീരുമാനിച്ചു.
'നിനക്കറിയോ ഞാന്* ഭയങ്കര സ്റ്റ്രിക്റ്റാണ്' അല്*പ്പം ഘൗരവത്തോടുകൂടെ തന്നെ ഞാന്* പറഞ്ഞു.

അത് കേട്ടപ്പോള്* അവള്* ഉറക്കെ ചിരിച്ചു. 'ഒന്നു പോ ഇക്കാ തമാശ പറയാതെ, ഇക്കായെ കണ്ടാലറിയാം ഒരു പാവാണെന്ന്.'
കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്*? എന്റെ കാറ്റൊഴിഞ്ഞുപോയതാ... അങ്ങനെ ശ്രമവും പരാജയപെട്ടു.
ചമ്മല്* മുഖത്ത് കാണിക്കാതെ ഞാന്* പറഞ്ഞു...' ഞാന്* അത്ര പാവമൊന്നുമല്ല, നിനക്കറിയോ ഞാന്* ഒരു മൂര്*ഖന്* പാമ്പിന്റെ കുട്ടിയെ അടിച്ചുകൊന്നിട്ടുണ്ട്'
'അതായിപ്പോ വല്ല്യ കാര്യം? എന്റെ വല്ല്യുമ്മ കുത്തിപിടിച്ച് നടക്കുന്ന വടികൊണ്ട് വല്ല്യ മൂര്*ഖനെ കൊന്നിട്ടുണ്ട്'
ഇവളെന്നെ ഫോമാവാന്* വിടുന്ന ലക്ഷണമില്ല, വല്ല്യുമ്മമാരൊക്കെ വടിയും കുത്തിപിടിച്ച് നടക്കുന്നത് പാമ്പിനെ കൊല്ലാനാണോ?

ഏതായാലും ഇനി ചമ്മാന്* ഞാനില്ല എന്ന് തീരുമാനിച്ച് ഞാന്* ഗൗരവത്തില്* വീണ്ടും ചോദിച്ചു... 'എന്നാല്* നമുക്ക് കിടക്കാം?'

'ഞാനിത് ഇക്കായോട് പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം... നന്നായിട്ടൊന്നുറങ്ങണം'

ഉറങ്ങാനോ... പടച്ചോനേ... ഉമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ... വേണ്ട, ചോദിക്കേണ്ടിയിരുന്നില്ല.

അപ്പോഴേക്കും അവള്* കിടന്ന് പുതപ്പ് കൊണ്ട് മേലാകെ മൂടിയിരുന്നു.
'ഇക്കാ... ഉറങ്ങുംബോള്* എന്നെ തൊടരുതേ... തൊട്ടാല്* ഞാന്* ചവിട്ടും... അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്ല്യുമ്മ എന്നെ കെട്ടിപിടിച്ചപ്പോ ഞാന്* വല്ലുമ്മയെ ചവിട്ടി താഴെയിട്ടു... വല്ല്യുമ്മയുടെ കാലൊടിഞ്ഞു എന്നിട്ട്'
ഒരു നിമിഷം എന്റെ ഹ്ര്ദയം നിശ്ചലമായോ...? ഇല്ല... സ്പീഡ് കൂടിയിരിക്കുകയാണ്. അപ്പോ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില്* തിരിഞ്ഞും മറിഞ്ഞും കിടക്കാഞ്ഞാല്* ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ മേല്* തട്ടിയാല്*... ക്രിക്കറ്റ് കളിക്കാരന്റെ പാഡ് ഉപയോഗിക്കേണ്ടി വരുമോ പടച്ചോനേ....
റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്* പോയി സുഖമായി കിടന്നുറങ്ങി...
നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള്* പുതച്ചിരുന്ന പുതപ്പ് എന്നെ പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന്* അറിഞ്ഞില്ലല്ലോ... ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന്* വിചാരിച്ചപോലെയല്ല... അല്*പ്പം വൃത്തിയും വെടിപ്പും ഒക്കെയുള്ള കൂട്ടത്തിലാണ്. പെട്ടിയും കാണാനില്ല. സമയത്തിനുള്ളില്* അതും അടുക്കി വച്ചോ... കൊള്ളാം...
കുഞ്ഞു ടേബിളിന്റെ മുകളില്* ചായയും റെഡി... പോയിനോക്കിയപ്പോള്* കപ്പ് മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ് കപ്പിനടിയില്* വച്ചിട്ടുള്ള കടലാസ് ഞാന്* ശ്രദ്ദിക്കുന്നത്. അതൊരു എഴുത്തായിരുന്നു... ഞാന്* തുറന്ന് വായിച്ചു...

******
ഇക്കയെന്നോട് ക്ഷമിക്കണം...
ഞാന്* പോകുകയാണ്... എന്റെ കാമുകന്റെ കൂടെ... അവന്* എന്നെ രാത്രി വിളിച്ചു... ഞങ്ങള്* 5 വര്*ഷമായി പ്രണയത്തിലാണ്. ഇക്കാക്ക് തോന്നും എന്നാല്* പിന്നെ കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്... അവന് പണിയൊന്നുമില്ലയിക്കാ... ജീവിക്കാന്* കാശ് വേണ്ടേ... അതുകൊണ്ട് എന്റെ ഉപ്പ തന്ന സ്വര്*ണ്ണവും ഇക്കാ തന്ന 10 പവന്* മഹറുമായി ഞാന്* പോവുകയാണ്. ഇക്ക വിഷമിക്കരുത്, ഇക്കയെ എനിക്ക് ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന്* അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്* ഇക്കായെ പൂര്*ണ്ണമനസ്സോടെ സ്വീകരിക്കുമായിരുന്നു. ഏതായാലും ഇക്ക ഒരു ആറ് മാസത്തേക്ക് വേറെ കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന്* എന്നെ ഉപേക്ഷിക്കുകയാണെങ്കില്* ഞാന്* ഇക്കായുടെ അടുത്തേക്ക് തിരിച്ചുവരും, ഇക്കയെന്നെ സ്വീകരിക്കില്ലേ?
എന്ന് സ്വന്തം ....

*******
കത്ത് വായിച്ചുകഴിഞ്ഞപ്പോള്* 'ഉമ്മാ'യെന്ന് ഞാന്* ഉറക്കെ വിളിച്ചു. ഉമ്മ ഓടിവന്നു... കത്ത് ഉമ്മക്ക് വായിക്കാന്* കൊടുത്തിട്ട് ഞാന്* പുലമ്പാന്* തുടങ്ങി

' എന്തായിരുന്നു നിങ്ങള്*ക്കെല്ലാം... 10 പവന്* മഹറ് കൊടുത്തില്ലേല്* മോശാണത്രേ... ഇപ്പോ സമാധാനായില്ലേ... ദുബായില്* പട്ടിണികിടന്നുണ്ടാക്കിയ കാശാ ഉമ്മാ... പറഞ്ഞത് കേട്ടില്ലേ... ആറ് മാസത്തേക്ക് കല്ല്യാണം കഴിക്കേണ്ടെന്ന്... ആറ് മാസം പോയിട്ട് ആറ് കൊല്ലത്തേക്ക് കല്ല്യാണത്തെപറ്റി ചിന്തിക്കണ്ട, കടമൊക്കെ വീട്ടിവരുംബോഴേക്കും എന്റെ ജീവിതം തീരും. (എന്റെ ശബ്ദം കേട്ട് കുടുംബക്കാരെല്ലാവരും കൂടി... ഞാന്* തുടര്*ന്നു) എന്തായിരുന്നു എല്ലാര്*ക്കും... ബിരിയാണി മാത്രം കൊടുത്താല്* മോശാണത്രേ... കൊഴി പൊരിച്ചത്, ബീഫൊലത്തിയത്, ഐസ്ക്രീം, പുഡ്ഡിംഗ്..... സമാധാനായില്ലെ എല്ലാര്*ക്കും...'

എന്റെ ശബ്ദം അടങ്ങിയപ്പോള്* അവിടെ നിശബ്ദമായി... പെട്ടെന്ന് എല്ലാവരും കൂടെ പൊട്ടിച്ചിരിക്കാന്* തുടങ്ങി... ഒന്നും മനസ്സിലാവാതെ ഞാന്* അന്തം വിട്ട് നില്*ക്കുംബോള്* കുടുംബക്കാരുടെ ഇടയിലൂടെ ഒരു സുന്ദരി ഒരു കപ്പില്* ചായയുമായി വന്നു.. അതേ... ഇതവള്* തന്നെ... കാമുകന്റെ കൂടെ ഓടിപ്പോയവള്*...
ഉടനെ പെങ്ങളുടെ കമന്റ് വന്നു...
'അല്ല മോനേ... നീ എന്താ വിചാരിച്ചത്? നിനക്ക് മാത്രേ പറ്റിക്കാന്* അറിയുള്ളൂന്നോ...? ഇപ്പൊ എങ്ങനുണ്ട്... ഫുള്ള് ക്രെഡിക്റ്റ് പുതിയ പെണ്ണിനാ... തകര്*ത്തഭിനയിച്ചില്ലേ...' എന്നും പറഞ്ഞ് പെങ്ങള്* അവളെ തോളോട് ചേര്*ത്ത് പിടിച്ചു.
ഞാനാകെ ഇളിഭ്യനായി... സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലം ഒരുമിച്ച് വന്നു.
'നിങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിന് ഞങ്ങളെല്ലാവരും ക്ഷമചോദിക്കുന്നു... സോറി..' കുടുംബക്കാരെല്ലാരുംകൂടെ ഒരുമിച്ച് പറഞ്ഞപ്പോള്* ഇതൊരു വെല്* പ്ലാന്*ഡും വെല്* റിഹേര്*സ്ഡുമായ പറ്റിക്കല്* പരിപാടിയായിരുന്നെന്ന് എനിക്ക് മനസ്സിലായി.
'ഇനി എല്ലാരും പിരിഞ്ഞുപോട്ടേ... പുതിയപെണ്ണിനും ചെക്കനും എന്തെങ്കിലും പറയാനുണ്ടാവും' ഇക്കയുടെ വകയായിരുന്നു ഓര്*ഡര്*.
എല്ലാവരും വരിവരിയായി പുറത്തേക്ക് പോയി... കതക് അവര്* തന്നെയടച്ചു.
ഇപ്പോള്* മുറിയില്* ഞാനും അവളും മാത്രം... ഇന്നലെ ഞാന്* കാണാന്* കൊതിച്ച നാണം ഇന്ന് അവളുടെ മുഖത്തെനിക്ക് കാണാം... അവള്* എന്നിലേക്കടുത്തുവന്നു... മെല്ലെ മുഖമുയര്*ത്തി അവള്* പറഞ്ഞൂ...

'ചായ'

ഞാന്* മെല്ലെ അവളുടെ കാതില്* പറഞ്ഞു...'പല്ലുതേച്ചിട്ടില്ല'

രണ്ടുപേരും ഒരുമിച്ച് ഉറക്കെ ചിരിച്ചു....
Author Unknown.

|

1 Comments


Valare nannayittund..who is the writer?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...

Copyright © 2009 Kodanadan Blog All rights reserved. Theme by Jal. | Bloggerized by Kodanadan.