0

Ramadan Special Programs

അസ്സലാമു അലൈകും,
11
മാസം തെറ്റ് ചെയ്തവന്റമദാന്വരുന്നതോടെ നല്ല പിള്ള ആകുന്നതു നാം സാധാരണ കാണുന്ന സംഭവം ആണ്,എന്നാല്നല്ല പിള്ള ചമഞ്ഞു കൊണ്ട് തോളില്കയറി ചെവി കടിക്കുക എന്ന പോലെ റമദാനിന്റെ പവിത്രത കളയാന്ഇറങ്ങി തിരിച്ച ഒരു വിഭാഗം ഉണ്ട് ഇവിടെ,അവരാണ് ഇന്നത്തെ മീഡിയകള്‍,ചാനലുകാര്‍.11 മാസം ഇസ്ലാമിനെതിരെ അവസരങ്ങള്ക്ക് വേണ്ടി കണ്ണില്എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന ഇവരുടെ റമദാനോടുള്ള മുഹബ്ബത്ത് കാണുമ്പോള്ഇതൊക്കെ ഇസ്ലാമിന് വേണ്ടി ആകാശത്തു നിന്ന് ഇറങ്ങി വന്നതാണോ എന്ന് സാധാരണക്കാര്വിചാരിച്ചു പോകും.


അന്ന പാനീയങ്ങള്വെടിയേണ്ട റമദാന്മാസത്തെ തണ്ണി മത്തന്റെയും ഇറച്ചിയുടെയും പത്തിരിയുടെയും അലീസയുടെയും മാസമാക്കി അഥവാ തീറ്റയുടെ മാസമാക്കി കൊണ്ടാണ് ഇവര്റമദാന്പ്രേമം ആരംഭിക്കുന്നത്. റമദാന്പ്രത്യാക പ്രോഗ്രാം അവതരിപ്പിക്കാന്സീരിയല്നടിമാര്മക്കനയും പര്ദ്ദയും ഇട്ടു വരുമ്പോള്പാവം നമ്മുടെ ഉമ്മമാര്സ്വര്ഗ്ഗത്തില്നിന്ന് ഹൂറി വന്നതാണോ എന്ന് കരുതി തറാവീഹ് എല്ലാം വേണ്ടെന്നു വെച്ച് പ്രോഗ്രാം കാണാന്മുന്നില്തന്നെ സീറ്റ്ബുക്ക്ചെയ്യും.രാഷ്ട്രീയ-സിനിമ രംഗത്തെ പ്രമുഖ വനിതകള്അണിനിരക്കുന്ന അടുക്കള കൂട്ടുകള്കാണുമ്പോള്പിന്നെന്തിനു തറാവീഹു.വാര്ത്തകളിലും മറ്റും നിറഞ്ഞു നില്ക്കുന്നത് ഇഫ്താര്മീറ്റ്എന്ന പേരില്നടക്കുന്ന ധൂര്ത്തുകള്‍,അതും അതില്പങ്കെടുക്കുന്നതില്ഭൂരിഭാഗവും നോമ്ബില്ലാത്തവര്‍!! പിന്നെ വെള്ളിയാഴ്ച ,ബദര്ദിനം,ഇരുപത്തി ഏഴാം രാവ് തുടങ്ങിയ ദിനങ്ങള്മറക്കാതെ സ്പെഷ്യല്സിനിമകള്ഇവര്കൊടുക്കാറുണ്ട്.


റമദാനിന്റെ പവിത്രത കളഞ്ഞു റമദാന്തീറ്റയുടെയും കുടിയുടെയും മാസമായി,ധൂര്ത്തിന്റെ മാസമായി ചിത്രീകരിച്ചു ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കണം എന്ന ലക്ഷ്യം മാത്രമാണ് മീഡിയകള്ക്കുള്ളത്,ആരാധന കൊണ്ട് ധന്യമാക്കേണ്ട പവിത്രമാക്കപ്പെട്ട രാത്രികളെ ,പവിത്രമായ തറാവീഹു നിസ്കാരത്തെ ഇല്ലാതെയാക്കണം എന്ന ലക്ഷ്യം മുന്നില്വെച്ച് കൊണ്ടാണ് സീരിയല്നടികളെ മക്കന ഇട്ടു കൊണ്ട് രംഗത്ത് ഇറക്കുന്നത്‌.


ഇവിടെ നാം മുസ്ലിംകള്ജാഗ്രതര്ആവേണ്ടതുണ്ട്, നല്ല പിള്ള ചമയലിലൂടെ സാധാരണ മുസ്ലിംകളുടെ റമദാനോടുള്ള സ്നേഹം മാറ്റുകയും അമുസ്ലിമ്കള്ക്കിടയില്ഇസ്ലാമിനെ തെറ്റായി ചിത്രീകരിക്കലും ആണ് ഇവര്ലക്ഷ്യമാക്കുന്നത് .അത് കൊണ്ട് തന്നെ ഇത്തരം പ്രോഗ്രാം നാം പൂര്ണ്ണമായും ബഹിഷ്കരിക്കുക തന്നെ ചെയ്യണം.


ഇഫ്താറിന്റെ പേരില്ധൂര്ത്ത് അടിക്കലും നോമ്പ് ഇല്ലാത്തവരെയും അമുസ്ലിമ്കളെയും നോമ്പ് തുറപ്പിക്കലും ഇസ്ലാമുമായി ഒരിക്കലും യോചിക്കുന്നതല്ല എന്ന് നാം പ്രത്യാകം മനസ്സിലാക്കണം,ഇസ്ലാം എന്താണ് എന്ന് നമുക്ക് നമ്മുടെ പണ്ഡിതന്മാര്പഠിപ്പിച്ചു തന്നിട്ടുണ്ട്,അത് പഠിപ്പിക്കാന്മീഡിയകളുടെ അഭിനയം ആവശ്യം ഇല്ല .







NB:സീരിയല്നടിമാര്അവതാരകര്ആയിട്ടുള്ള പരിപാടിയില്നമ്മുടെ ചില പണ്ഡിതര്തന്നെ പങ്കെടുക്കാറുണ്ട് ,അത് നിര്ബന്ധമായും അവര്‍ 
ഉപേക്ഷിക്കണം.


Musthafa Pattaruthody
അസ്സലാമു അലൈകും,

|

0 Comments

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...

Copyright © 2009 Kodanadan Blog All rights reserved. Theme by Jal. | Bloggerized by Kodanadan.