ഇന്ന് ബലിപെരുന്നാള് !!!!,
ത്യാഗത്തിന്റെയും വിമോചനത്തിന്റെയും സ്മരണകള്‍ പുതുക്കി  ലോകത്താകമാനമുള്ള  ലക്ഷോപലക്ഷം  വിശ്വാസികള്ക്കൊപ്പം, സാഹചര്യങ്ങളുടെ   സമ്മര്ദ്ദം മൂലം,  ഉറ്റവരെയും ഉടയവരെയും വിട്ടു,  ഈ പ്രവാസഭൂമിയിലേക്ക്, എടുത്തെറിയപ്പെട്ട, ഞങ്ങളും ബലിപെരുന്നാള് ആഘോഷിക്കുന്നത്തിന്റെ  തിരക്കിലാണ്. 
മഹത്തായ അറഫാ സംഗമാതിനോടുവില് ഗള്‍ഫ് നാടുകളില്‍  പെരുന്നാളിനെ  വര വേറ്റപ്പോള്‍,  അങ്ങകലെയുള്ള തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേരാന്‍ പോലും കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു മിക്കവരും.  കാരണം,  മാസപ്പിറവിയുടെ  ആശയക്കുഴപ്പങ്ങള്  അവരുടെ  പെരുന്നാള്‍  ദിനത്തെ  ഒരു ദിവസം വൈകിപ്പിചിരുന്നല്ലോ. 
  
നമ്മുടെ ഈണത്തിലുള്ള തക്ബീര്‍ ധ്വനികള്‍ മനസ്സില്‍ ഓര്‍ത്തുകൊണ്ട് അറബികള്ക്കൊപ്പം  അവരുടെ ഈണത്തില്‍ തക്ബീരും മുഴക്കിക്കൊണ്ട്, അതിരാവിലെതന്നെ പെരുന്നാള്  നമസ്കാരതില്  പങ്കെടുക്കുന്നു.  ശേഷം എല്ലാവരും  ബന്ധുമിത്രാധികള്ക്കെല്ലാം  ഈദു  മുബാറക്ക് പറയുന്ന തിരക്കിലായിരിക്കും. 
  | 
| അല്‍അഹ് ലി ക്ലബ് | 
സമൃദ്ധമായ പെരുന്നാള് സ്പെഷല്‍ ബിരിയാണിയും കഴിഞ്ഞാല്,  പിന്നെ കോടനാടുകാര്ക്ക് ഒരൊറ്റ ചിന്തയെ ഉള്ളൂ.   എത്രയും പെട്ടെന്ന് ദുബായ്  "അല്‍അഹ് ലി ക്ലബ്"ല് എത്തിച്ചേരുക.   അതെ, അവിടെയെത്തുമ്പോള്‍   മാത്രമാണ്  കോടനാട്ടുകാരുടെ  പെരുന്നാള്  പൂര്ത്തിയാകുന്നത്.  വര്ഷങ്ങള്ക്കു മുന്പ്  നമ്മുടെ   മുന്ഗാമികള്  തുടങ്ങിവെച്ച   ആ മഹത്തായ സംഗമം,  സര്വ്വശക്തന്റെ  അനുഗ്രഹത്താല്, ഒരിക്കലും  മുടങ്ങാതെ  ഇപ്പോഴും  തുടര്ന്ന് കൊണ്ടിരിക്കുന്നു. 
ആതിഥേയരും അതിഥികളും മാറിയിരിക്കുന്നു എന്ന് മാത്രം.   കോടനാട്ടിന്റെ സംസ്കാര  രൂപീകരണത്തില്‍  ഈ മണ്ണും ഇവിടത്തെ ഒരുമിച്ചുകൂടലുകളും എത്രമാത്രം പങ്കു വഹിച്ചിട്ടുണ്ട് എന്ന് വിശദീകരിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.  
ജോലികല്ക്കിടയിലെ  ചെറിയ ഇടവേളകളും പരിമിതമായ സൌകര്യങ്ങളും പ്രയോജനപ്പെടുത്തി,  കഠിനാധ്വാനം ചെയ്തു,  അവര്‍ നമ്മുടെ നാടിനും സമൂഹത്തിനും വേണ്ടി ചെയ്ത സേവനങ്ങളെ നമുക്ക്  നന്ദിയോടെ സ്മരിക്കാം. 
UAE യിലെ വിവിധ ഭാഗത്തുള്ള നമ്മുടെ നാട്ടുകാര്ക്ക് പുറമേ, സുഹൃത്തുക്കളും  ബന്ധുക്കളും,  അഭ്യുദയകാംഷികലുമായ  നിരവധി  പേര്,  കുടുംബങ്ങളുമായി കഴിയുന്നവര്‍,  എല്ലാവരും അവരുടെ മറ്റെല്ലാ പരിപാടികളും മാറ്റിവെച്ചു ക്ലുബിലെതിചെരാന്  ശ്രദ്ധിക്കുന്നു. ഈ  ഒത്തുചേരലിന്റെ  അനുഭവം  വിവരണാതീതമാണ്.  ഒരുമിച്ചു  കളിച്ചു  വളര്ന്നവരും സഹപാഠികളും സഹോദരങ്ങളും  വര്ഷങ്ങള്ക്കു ശേഷം  കണ്ടുമുട്ടുന്നവരും  കൂട്ടത്തിലുണ്ട്.  ഗ്ര്ഹാതുരമുനര്ത്തുന്ന  ഓര്മ്മകള്  തളം  കെട്ടി  നില്ക്കുന്ന  അന്തരീക്ഷം.    അന്നം തേടിയുള്ള യാത്രയില്‍  ഭിന്നയിടങ്ങളില്‍  എത്തിപ്പെട്ടവര്‍.  കാലത്തിന്റെ കൂലം കുത്തിയോഴുക്കിലും സൌഹൃദത്തിന്റെ വിളക്ക് കെടാതെ സൂക്ഷിക്കുന്നവര്‍. പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍.  വിരഹ വേദനകള്ക്കും  മൗന നൊമ്പരങ്ങള്ക്കും  താല്കാലിക  വിട  നല്കിക്കൊണ്ട്  ഈ പെരുന്നാള്  സുദിനം  അവിസ്മരണീയമാക്കുന്നു. 
ശേഷം കോടനാട് ഗള്‍ഫ് എജുക്കേഷന്‍ കമ്മിറ്റി   യുടെ ആഭിമുഖ്യത്തില്     അല്‍അഹ് ലി മജ് ലിസില്‍ ചേരുന്ന യോഗത്തില് എല്ലാവരും  സജീവമായി  പങ്കെടുക്കുന്നു.  നാടിന്റെ  സമഗ്രപുരോഗതി  ലക്ഷ്യം  വെച്ചുള്ള  പ്രവര്ത്തനങ്ങള്  ചര്ച്ച  ചെയ്യുന്നു.    നാട്ടില്  മികവുറ്റ  സംഘടന  പ്രവര്ത്തനങ്ങള്  കാഴ്ച വെച്ചതിന്റെ  അനുഭവ സമ്പത്ത്,  ഇത്തരം  പ്രവര്ത്തനങ്ങള്ക്ക്  എല്ലാവര്ക്കും  തുണയായി.    പരിചയസമ്പന്നരായ  മുതിര്ന്ന അംഗങ്ങളുടെ വിലയേറിയ ഉപദേശ  നിര്ദേശങ്ങളും  നവാഗതരായി  എത്തിയിരിക്കുന്ന  പുതിയ  തലമുറയിലെ  ചെറുപ്പക്കാരുടെ  പൂര്ണപിന്തുണയും  കമ്മിറ്റിയുടെ  പ്രവര്ത്തനങ്ങള്ക്ക്   സഹായകമാകുന്നു.        
ഇവിടെ ശേഖരിക്കപ്പെടുന്ന ചെറിയ സംഘ്യകള് , നമ്മുടെ നാട്ടിലെ   
കൊച്ചു കൊച്ചു വികസന പ്രവര്ത്തനങ്ങള്ക്കും സാമ്പത്തിക സഹായങ്ങള്ക്കും വിനിയോഗിക്കുമ്പോള്,  എല്ലാത്തിനും അവസരം നല്കിയ നാഥന്റെ പക്കല്‍ നിന്നുള്ള മഹത്തായ  പ്രതിഫലം മാത്രമാണ് നമ്മള് പ്രതീക്ഷിക്കുന്നത്.   ഇവിടെ ഒരുമിച്ചു കൂടുന്ന എല്ലാവര്ക്കും  രാത്രി  ഭക്ഷണവും  തയ്യാറാക്കാന്  ഞങ്ങള്  ശ്രദ്ധിക്കാറുണ്ട്. 
 
  | 
| ശറഫുദീന്‍ കോടനാട്  | 
 
എന്നെന്നേക്കും മനസ്സില്‍ സൂക്ഷിക്കുവാന്‍  ഒരുപിടി ഓര്മ്മകള്  ബാക്കി  വെച്ചുകൊണ്ട്, വീണ്ടുമൊരു പെരുന്നാളിനും ഒരു സമാഗമാതിന്നും കാതോര്ത്തു കൊണ്ട്, "അല്‍അഹ് ലി ക്ലബ്" -  ല്‍ നിന്നും വിടപറയുമ്പോള്‍,   അറിയാതെ  നനഞ്ഞുപോയ  കണ്തടങ്ങള്  മറ്റുള്ളവരില്  നിന്നും  മറക്കാന്  പാടുപെടുകയായിരുന്നു  എല്ലാവരും.  
സസ്നേഹം,  
 |